മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തയോട് കഴിഞ്ഞ ദിവസം കെ എം ഷാജി പ്രതികരിച്ചിരുന്നു. പാര്‍ട്ടി തന്നെ തിരുത്തിയാലും ശത്രുപാളയത്തിലേക്ക് പോകില്ലെന്നും പാര്‍ട്ടിക്ക് എല്ലാവരെയും തിരുത്താന്‍ സാധിക്കുമെന്നുമാണ് ഷാജി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.